ദോഹയിൽ മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു.

കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മനഃശാസ്ത്രജ്ഞ ആയിഷ സൈബൂല്‍, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് ചെറുവള്ളൂര്‍, മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - Media Plus and Mind Tune Ecowaves jointly organized an Environment Day celebration in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT