കേ​ര​ളം ബി​സി​ന​സ് ഫോ​റം ‘മീ​റ്റ് ദി ​ലെ​ജ​ൻ​ഡ്’ പ​രി​പാ​ടി​യി​ൽ ചോ​പ്പി​സ് ഗ്രൂ​പ്​​ സി.​ഇ.​ഒ രാ​മ​ച​ന്ദ്ര​ൻ ഒ​റ്റ​പ​ത്ത്​ സം​സാ​രി​ക്കു​ന്നു

ആഫ്രിക്കയിൽ വിപണി സാധ്യത –രാമചന്ദ്രൻ ഒറ്റപത്ത്

ദോ​ഹ: കേ​ര​ളം ബി​സി​ന​സ് ഫോ​റം 'മീ​റ്റ് ദി ​ലെ​ജ​ൻ​ഡ്' പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി ആ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച മ​ല​യാ​ളി വ്യാ​പാ​ര പ്ര​മു​ഖ​ൻ രാ​മ​ച​ന്ദ്ര​ൻ ഒ​റ്റ​പ​ത്ത്. ബൊ​ട്സ്വാ​ന​യി​ലെ പ്ര​മു​ഖ റീ​​ട്ടെ​യി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​മാ​യ ചോ​പ്പി​സ് ഗ്രൂ​പ്പിെൻറ സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ രാ​മ​ച​ന്ദ്ര​ൻ, ത‍െൻറ അ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​വി​ക്കാ​രു​മാ​യി പ​ങ്കു​വെ​ച്ചു. കെ​നി​യ, സാം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച കി​ട​ക്കു​ന്ന 166 ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ സ്​​ഥാ​പ​ക​നാ​ണ്​ ഈ ​തൃ​ശൂ​ർ​കാ​ര​ൻ.

ത​ദ്ദേ​ശീ​യ​രാ​യ ആ​ഫ്രി​ക്ക​ൻ ജ​ന​ത​യു​ടെ​യും സ​ർ​ക്കാ​റു​ക​ളു​ടെ​യും തി​ക​ഞ്ഞ പി​ന്തു​ണ​യും അ​നു​കൂ​ല വി​പ​ണി​യു​മാ​ണ്​ ചോ​പ്പി​സ് ഗ്രൂ​പ്പിെൻറ വി​ജ​യ​ത്തി​നാ​ധാ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഉ​ൽ​പാ​ദ​ന മേ​ഖ​ല എ​ന്നി​വ​യി​ൽ ആ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ വി​പ​ണി സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഐ.​ബി.​പി.​സി ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണ​ർ അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​ൻ, താ​ഹ മു​ഹ​മ്മ​ദ്, കെ.​ബി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. കെ.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി കി​മി അ​ല​ക്സാ​ണ്ട​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​ർ​ഗീ​സ് വ​ർ​ഗീ​സ് സെ​ഷ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. 

Tags:    
News Summary - Market Opportunity in Africa - Ramachandran Ottapattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.