'മാർക്ക് ആൻഡ് സേവ്' ഹൈപ്പർമാർക്കറ്റിൽ 10 റിയാൽ പ്രമോഷൻ ആരംഭിച്ചു

ദോഹ: മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്, ഡി റിങ് റോഡിൽ ഒക്ടോബർ 16 മുതൽ 26 വരെ നടത്തുന്ന “10 ഖത്തർ റിയാൽ പ്രമോഷൻ” ആരംഭിച്ചു. ഉപഭോക്താക്കളുടെ ആകർഷകമായി മാറുന്ന ഈ പ്രമോഷനലൂടെ നിരവധി ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ വെറും 10 റിയാലിന് ലഭ്യമാണ്. ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം.

എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കും ആകർഷകമായ ഓഫറുകളും ഈ പ്രമോഷനിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാനുള്ള നിരവധി പരിപാടികളും ഓഫറുകളും ഈ സമയത്ത് ഹൈപ്പർമാർക്കറ്റ് ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപന്നങ്ങൾക്കും വിലക്കിഴിവിൽ ഓഫർ ലഭ്യമാകും. ഗ്രോസറി, നോൺഫുഡ്, ഫ്രോസൻ, ഗാർമെന്റ്സ്, ഹൗസ്സ്ഹോൾഡ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ഓഫർ ലഭ്യമാണ്.

ഉപഭോക്താക്കൾക്കായി ആദ്യമായിട്ടാണ് മാർക്ക് ആൻഡ് സേവ് 10 ഖത്തർ റിയാൽ സേവിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്. മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം അതുല്യമായ ഓഫറുകളും പ്രൊമോഷനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും സ്പെഷൽ ഹവർലി ഡീലുകളും ലഭ്യമാണ്. എല്ലാ പ്രമോഷൻ വിശദാംശങ്ങളും മാർക്ക് ആൻഡ് സേവ് ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്നതാണ്.

Tags:    
News Summary - 'Mark and Save' hypermarket launches 10 riyal promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.