മലിനജലം ഒഴുക്കിയ വാഹനം പിടികൂടിയപ്പോൾ
ദോഹ: വന്യജീവി സംരക്ഷണ വകുപ്പിനെറ പട്രോളിങ് വിഭാഗം റാഷിദിയ പ്രദേശത്ത് നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കിയ നിയമലംഘകനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും നിയമങ്ങൾ പാലിക്കാനും തുടർച്ചയായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.