മലയാളി വിദ്യാർഥി നാട്ടിൽ നിര്യാതനായി

ദോഹ: അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി നാട്ടിൽ നിര്യാതനായി. എറണാകുളം ജില്ലയിലെ വാഴക്കുളം സ്വദേശിയായ ജോർജി ഫിലിപ്പ് പിന്റോ ആണ് നിര്യാതനായത്. 14 വയസ്സായിരുന്നു. പിന്റോ ഫിലിപ്പിന്റെയും ഷിനി ജോർജിന്റെയും മകനാണ്. രോഗബാധയെ തുടർന്ന് ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും.

Tags:    
News Summary - Malayali student passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.