Posted On
date_range Updated On
date_range ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂർ തൃപ്പങ്ങോട് ആനപ്പടി അമലത്ത് ഹൗസിൽ മണികണ്ഠെൻറയും സുനിതയുടെയും മകൻ ശ്യാംജിത്ത് (23) ആണ് മരിച്ചത്. വക്റയിലെ റീെട്ടയിൽ മാർട്ടിൽ ജീവനക്കാരനായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മാസം മുമ്പാണ് ശ്യാംജിത്ത് ഖത്തറിൽ എത്തിയത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. സഹോദരങ്ങൾ: ശരത്, ശ്രീശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.