Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കണ്ണൂർ പാനൂർ ചെറുപറമ്പത്ത് ചെമ്പാടത്തു കണ്ടിയിൽ മൂസ (60) ഖത്തറിൽ നിര്യാതനായി. മത്താറിൽ കോർണർ സ്റ്റോർ ഉടമയുമായിരുന്നു. താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
35 വർഷത്തിലേറെയായി ഖത്തർ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. അൽ വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ റംല. മക്കൾ: സഫീർ (ഖത്തർ), ഡോ:ജാഫർ, സാബിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.