മലർവാടി റയ്യാൻ സോൺ റമദാൻ ഖുർആൻ മത്സര വിജയികൾ സംഘാടകരോടൊപ്പം
മലർവാടി റയ്യാൻ സോൺ ഖുർആൻ മത്സരങ്ങൾ സമാപിച്ചു
ദോഹ: റമദാനോടനുബന്ധിച്ച് മലർവാടി ബാലസംഘം നടത്തുന്ന ഖുർആൻ മത്സരങ്ങളുടെ റയ്യാൻ സോണൽ മത്സരങ്ങൾ പൂർത്തിയായി. ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത കെ.ജി മുതല്‍ ഏഴാം തരം വരെയുള്ള നിരവധി കുട്ടികൾ പങ്കെടുത്തു.
സമാപന പരിപാടിയിൽ സോൺ കോഓഡിനേറ്റർ ഷബാന ശാഫി അധ്യക്ഷത വഹിച്ചു. സി.ഐ.സി റയ്യാൻ സോൺ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് റഫീഖ് തങ്ങൾ കുട്ടികളോട് സംവദിച്ചു.
വിജയികൾക്ക് വിമൻ ഇന്ത്യ റയ്യാൻ സോണൽ പ്രസിഡന്റ് റൈഹാന അസ്ഹർ, സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.