മലബാർ ഗോൾഡ് പശ്ചിമ ബംഗാളിൽ ആരംഭിച്ച പുതിയ ഷോറൂം ഉദ്ഘാടനം ബംഗാളി നടി
രുക്മിണി മായത്ര നിർവഹിക്കുന്നു
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകളും നവീകരിച്ച ഒരു ഷോറൂമും ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലും രാജസ്ഥാനിലെ കോട്ടയിലും ആണ് പുതിയ ഷോറൂമുകൾ. ഡൽഹിയിലെ പിതംപുരയിലാണ് നവീകരിച്ച ഷോറൂം ആരംഭിച്ചത്.
പശ്ചിമ ബംഗാളിലെ ഷോറൂം ഉദ്ഘാടനം പ്രശസ്ത ബംഗാളി നടിയും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ രുക്മിണി മായത്ര നിർവഹിച്ചു. രാജസ്ഥാനിലെ ഷോറൂം എം.എൽ.എ സന്ദീപ് ശർമ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ നവീകരിച്ച് മാറ്റിസ്ഥാപിച്ച ഷോറൂം പ്രശസ്ത ബോളിവുഡ് താരം അനിൽ കപൂർ ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് പി.കെ സിറാജ്, റീജനല്‍ ഹെഡ് എന്‍.കെ ജിഷാദ്, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ ഷോറൂമുകള്‍ മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്.
25ലധികം എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളും ആഭരണ ശേഖരങ്ങളും ബ്രൈഡല്‍ വെയര്‍, ഒക്കേഷനല്‍ വെയര്‍, ഡെയ്ലി വെയര്‍ എന്നിവക്കിണങ്ങുന്ന ലോകമെമ്പാടുമുള്ള ഡിസൈനുകളുള്ള വിപുലമായ ആഭരണ ശേഖരങ്ങളും ഈ ഷോറൂമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.