ദോഹ: ഇന്ത്യൻ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഖത്തറിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രദർശനം സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു. അടുത്ത വർഷം ഇന്ത്യ^ഖത്തർ സാംസ്കാരിക വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യൻ ബിസിനസ് പ്രഫഷനൽ കൗൺസിലും(ഐബിപിസി) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും(സിഐഐ) സംഘടിപ്പിച്ച ട്രേഡ് ഡെലിഗേഷൻ നെറ്റ്വർക്കിങ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിഗ്5 ഖത്തർ’ നിർമാണ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനായി ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞ രണ്ടു വർഷമായി ശ്രമിക്കുന്നുണ്ട്. പക്ഷേ, പല കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. സിഐഐയുടെ സഹകരണത്തോടെ രണ്ടോ, മൂന്നോ മാസങ്ങൾക്കുള്ളിലോ, അടുത്ത വർഷമോ ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രദർശനം സംഘടിപ്പിക്കാൻ കഴിയുമെന്നും അംബാസഡർ പറഞ്ഞു.
ഖത്തറിലെ സാഹചര്യങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയിൽ ഒരു വർഷത്തിനുള്ളിൽ 87ശതമാനം വർധനയാണുണ്ടായത്. ഖത്തറിലെ വിവിധ നിയമങ്ങളിൽ വലിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. എക്സിറ്റ് പെർമിറ്റ് നിർത്തലാക്കാനുള്ള തീരുമാനം ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തരം നിയമ പരിഷ്കാരങ്ങൾ ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ ഇന്ത്യക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഐബിപിസി പ്രസിഡൻറ് കെ.എം. വർഗീസ്, ജനറൽ സെക്രട്ടറി സുമിത് മൽഹോത്ര, സിഐഐ ഗൾഫ്, മിഡിൽ ഈസ്റ്റ്, നോർത്ത ആഫ്രിക്ക ഡയറക്ടർ ഹരിദാസ് പന്തീരടി എന്നിവർ പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.