Posted On
date_range Updated On
date_range മദീന ഖലീഫയിൽ ഗൾഫ് മാധ്യമം ‘നല്ല വായന’ പദ്ധതി
ദോഹ: ഗൾഫ്മാധ്യമം ‘നല്ല വായന’ പദ്ധതി മദീന ഖലീഫയിലെ ടാക്സി ഡ്രൈവർമാർ താമസിക്കുന്ന വില്ലയിൽ തുടങ്ങി. പലവിധ കാരണങ്ങളാൽ പത്രം വായിക്കാൻ കഴിയാത്ത ആളുകൾക്ക് അതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കൾചറൽ ഫോറം സംസ്ഥാനസെക്രട്ടറി റഷീദ് അലിയാണ് ഇവിടേക്ക് പത്രം സ്പോൺസർ ചെയ്യുന്നത്. വില്ലയിലെ താമസക്കാരനായ മുജീബ് മലപ്പുറത്തിന് പത്രം കൈമാറി റഷീദ് അലി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം മാർക്കറ്റിങ് ആൻഡ് അഡ്മിൻമാനേജർ ആർ.വി. റഫീഖ് അധ്യക്ഷതവഹിച്ചു. സർക്കുലേഷൻ-ഇൻ ചാർജ് എം. ഷംസുദ്ദീൻ പദ്ധതി വിശദീകരിച്ചു. മുഹമ്മദ് റാഫി പണിക്കരപ്പുറായ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.