ദോഹ: പ്രദേശിക നിർമാണം നിർവഹിച്ച സിനിമകളുടെ പ്രദർശനവുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ). ഖത്തറിന്റെ ഊർജസ്വലവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സിനിമ മേഖലക്കുള്ള പ്രോത്സാഹനമായാണ് പ്രദർശനവും മത്സരവും സംഘടിപ്പിക്കുന്നത്. ഖത്തരി പൗരന്മാരും ഖത്തറിൽ താമസിക്കുന്നവരും സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുശൈരിബിലെ ദോഹ ഒയാസിസ് മാളിലെ വോക്സ് സിനിമാസിൽ ക്ഷണിക്കപ്പെട്ട സദസ്സിൽ പ്രദർശിപ്പിക്കും.
അവസാന പ്രദർശനത്തിനുശേഷം മാത്രമേ വിജയികളെ പ്രഖ്യാപിക്കൂ. പൊതുപ്രദർശനം ഫെബ്രുവരി 22 മുതൽ 25 വരെ നടക്കും.ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെയ്ഡ് ഇൻ ഖത്തർ വിഭാഗം ചിത്രങ്ങൾ ഇതിനകം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.