Posted On
date_range Updated On
date_range പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലുസൈൽ ട്രാം താൽക്കാലികമായി നിർത്തും
ദോഹ: ലുസൈൽ ട്രാം സർവീസ് ശൃംഖലയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ജൂൺ 26 വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് ഞായറാഴ്ച വരെ ട്രാം സർവീസുകൾ നിർത്തിവെക്കുന്നതായി ഖത്തർ റെയിൽ പ്രഖ്യാപിച്ചു. ഇക്കാലയളവിൽ, യാത്രക്കാർക്കായി ലെഗ്തൈഫിയ സ്റ്റേഷനിൽ നിന്ന് ടാർഫത്ത് സൗത്ത് സ്റ്റേഷനിലേക്ക് പകരം ബസ് സർവീസുകൾ ഏർപ്പെടുത്തും. കൂടാതെ, നിലവിലുള്ള മെട്രോ എക്സ്പ്രസ്സും പുതുതായി ആരംഭിച്ച മെട്രോലിങ്ക് റൂട്ട് എം 154 ഉൾപ്പെടെയുള്ള മെട്രോലിങ്ക് സേവനങ്ങളും സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.