ദോഹ: ലുലു ഹൈപ്പർമാർക്കറ്റിൽ വൻ ഓഫറുകളുമായി 'ഹാഫ് പേ ബാക്ക്' പ്രമോഷന് തുടക്കമായി. ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ഷോപ്പിങ് അനുഭവവും നൽകുന്ന സുവർണ്ണാവസരം മേയ് രണ്ടു വരെ നീണ്ടുനിൽക്കും.തിരഞ്ഞെടുത്ത ഫാഷൻ വിഭാഗങ്ങളിലാണ് ഈ ഓഫർ ലഭിക്കുക. റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്ബാഗുകൾ, ബേബി ആക്സസറികൾ, വിഷു ഫെസ്റ്റീവ് വസ്ത്രങ്ങൾ എന്നിവക്കാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്. 200 ഖത്തർ റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ 100 റിയാലിന്റെ സൗജന്യ വൗച്ചർ ഉപഭോക്താക്കൾക്ക് ഉടൻ സ്വന്തമാക്കാം.
നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആകർഷകമായ ശേഖരം പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ട്രെൻഡുകളും പ്രീമിയം -ക്വാളിറ്റി ഫാഷൻ ഉൽപന്നങ്ങളും മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫാഷൻ വിഭാഗത്തിന് പുറമെ മറ്റ് മേഖലകളിലും ലുലു ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിജി ടെക് ഓഫറുകളിലൂടെ ഹോം അപ്ലയൻസസ്, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ, ഗെയിമിങ് ഉപകരണങ്ങൾ, ഗാഡ്ജെറ്റുകൾ എന്നിവയിൽ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ശതമാനം ഹാപ്പിനസ് പോയന്റുകൾ തിരികെ ലഭിക്കും. ഈ ഓഫർ ഏപ്രിൽ 15 വരെ ലഭ്യമാണ്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുകയാണ് ലുലു ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പരിമിതകാലത്തേക്ക് മാത്രമുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.