വൈ ഇൻറർനാഷണൽ യു കെ ലിമിറ്റഡ് ഭക്ഷ്യ  സംസ്​കരണ കേന്ദ്രത്തിന്  ‘ക്വീൻസ്​’ പുരസ്​ക്കാരം 

ദോഹ: ലുലു ഗ്രൂപ്പിന് കീഴിലുള്ള വൈ ഇൻറർനാഷണൽ യു കെ ലിമിറ്റഡ് ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന് ബ്രിട്ടനിലെ ക്വീൻസ് പുരസ്ക്കാരം ലഭിച്ചു.  യു.കെയിൽ വാണിജ്യ മേഖലക്ക് നൽകുന്ന ഭരണകൂടത്തി​െൻറ പുരസ്കാരമാണിത്. സമ്പദ് ഘടന, വാണിജ്യം, തൊഴിൽ ഉത്പാദനം എന്നിവയാണ് പുരസ്കാരത്തിൽ കണക്കിലെടുക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശിപാർശ പ്രകാരം ബ്രിട്ടീഷ് രാഞ്ജിയുടെ ജന്മദിനത്തിൽ പുരസ്കാരം നൽകും. 

30 ഭരണകൂട ഏജൻസികൾ മൂല്യനിർണയം നടത്തിയ ശേഷമാണ് പുരസ്കാരത്തിന് ശിപാർശ ചെയ്യുക. അഭിമാനകരമായ നേട്ടമാണിതെന്ന് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു. 2013ലാണ് വൈ ഇൻ്റർനാഷനൽ ബർമിംഗ്ഹാമിൽ സ്ഥാപിച്ചത്. ഇവിടെ സംസ്കരിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ മേഖലകളിൽ എത്തുന്നു. ബർമിംഗ്ഹാമിൽ 12.5 ഏക്കറിൽ ലോക നിലവാരത്തിൽ ഭക്ഷ്യ സംസ്കരണ പ്ലാൻ്റ് വിപുലപ്പെടുത്തുന്നു. 300 കോടി രൂപയാണ് നിക്ഷേപിക്കുന്നതെന്നും യൂസുഫലി പറഞ്ഞു.

Tags:    
News Summary - lulu group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.