ലുലു എക്​സ്​ചേഞ്ച്​ ആപ്പ്​ വഴി വേഗത്തിൽ പണമയക്കാം

ദോഹ: കോവിഡുമായി ബന്ധ​പ്പെട്ട്​​ രാജ്യത്തെ മണി എക്​സ്​ചേഞ്ചുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഉപഭോക്​താക് കൾക്ക്​ എളുപ്പത്തിലും വേഗത്തിലും ലുലു എക്​സ്​ചേഞ്ച്​ മൊബൈൽ ആപ്പ്​ വഴി പണമയക്കാമെന്ന്​ അധികൃതർ അറിയിച്ചു. വീട്ടിലിരുന്ന്​ ത​ന്നെ പണമയക്കാൻ നിരവധിയാളുകളാണ്​ ലുലു എക്​സ്​ചേഞ്ചിൻെറ മൊബൈൽ ആപ്പ്​ ഉപയോഗിക്കുന്നതെന്നും ഇതിൽ ഏറെ അഭിമാനമുണ്ടെന്നും മാനേജിങ്​ ഡയറക്​ടർ അദീബ് അഹ്​മദ്​ പറഞ്ഞു. നിരവധി സൗകര്യങ്ങളാണ്​ ആപ്പിലുള്ളത്​. ഏറ്റവും മികച്ച വിനിമയ നിരക്ക്​ കൃത്യമസയത്ത്​ തന്നെ കാണാനാകും. ഉപ​േഭാക്​താക്കളെ സഹായിക്കാനായി നിരവധി എക്​സിക്യുട്ടീവുകൾ രംഗത്തുണ്ട്​. നിലവിൽ ആൻഡ്രോയ്​ഡിലും ഐ.ഒ.എസിലും ആപ്പ്​ ലഭ്യമാണ്​. +974 44945817 / 18 / 19 / 20 എന്ന കസ്​റ്റമർ കെയർ നമ്പറുകളിൽ സേവനം ലഭ്യമാണ്​. മെയിൽ: lulumoney@qa.luluexchange.com
Tags:    
News Summary - lulu exchange-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.