ദോഹ: ശൈത്യകാല ക്യാമ്പുകളിൽ ലൗഡ് സ്പീക്കറുകൾക്ക് വിലക്കേർപ്പെടുത്തി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പരിസ്ഥിതിസൗഹൃദ ഊർജങ്ങൾ ഉപയോഗിക്കുകയും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അടക്കമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട് പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ പരിപാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
ക്യാമ്പിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം. ക്യാമ്പുകൾ തമ്മിലുള്ള ദൂരപരിധി ലംഘിക്കരുത്. ക്യാമ്പിങ് സീസണിൽ നിലങ്ങൾ, ചെടികൾ, വന്യമൃഗങ്ങൾ, തീരങ്ങൾ, ബീച്ചുകൾ, ദേശാടനപ്പക്ഷികൾ തുടങ്ങിയവ ഉൾപ്പെടെ സംരക്ഷിക്കപ്പെടുന്ന രീതിയിലായിരിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും ഉണ്ടാകരുതെന്നും മന്ത്രാലയം നിഷ്കർഷിച്ചു. 2022-23 വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ ഉത്തര, മധ്യമേഖലകളിൽ 2022 നവംബർ ഒന്നിന് ആരംഭിച്ചു. 2023 ഏപ്രിൽ ഒന്നുവരെ സീസൺ തുടരും. ക്യാമ്പിങ്ങിന്റെ രണ്ടാംഘട്ടത്തിന് 2022 ഡിസംബർ ഒന്നിനാണ് തുടക്കമായത്. ഇതിന്റെ ഭാഗമായി സീലൈനും അൽ ഉദൈദും ക്യാമ്പർമാർക്കായി തുറന്നുകൊടുത്തിരുന്നു. ഈ രണ്ട് ശൈത്യകാല ക്യാമ്പുകളും 2023 മേയ് 20വരെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.