ദോഹ കോർണിഷിലെ ലൈം ഇ-സ്കൂട്ടർ
ദോഹ: ദോഹ കോർണിഷിലൂടെയുള്ള യാത്രയിൽ വെസ്റ്റ് ബേയിലും മറ്റും റോഡരികിലായി നിർത്തിയിട്ട ഇളം പച്ചയും വെളുപ്പും നിറങ്ങളിലെ ഇ- സ്കൂട്ടറുകൾ കാണാം. കോർണിഷിലെത്തി, അവിടെ ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി വാടകക്ക് എടുത്ത് ഉപയോഗിക്കാവുന്ന ഇ-സ്കൂട്ടറുകൾ.
അന്താരാഷ്ട്ര പ്രശസ്തമായ ‘ലൈം’ ഇ- സ്കൂട്ടറുകളാണ് പുതിയ കാലത്തിനൊത്ത ഈ റൈഡുകൾ ഖത്തറിലെ താമസക്കാർക്കും ഒരുക്കുന്നത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എടുത്ത് ഉപയോഗിച്ച് തിരിച്ചേൽപിക്കാൻ കഴിയുന്നതാണ് ‘ലൈം’ ഇ-സ്കൂട്ടറുകൾ. ഈ വർഷം ജനുവരിയിലാണ് ലൈം ഖത്തറിൽ പ്രവർത്തനമാരംഭിച്ചത്. വെസ്റ്റ് ബേയിലും കോർണിഷിലുമാണ് സേവനം ലഭ്യമാവുന്നത്.
സ്മാർട്ട് ഫോണിൽ ലൈം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാലറ്റ് റീ ചാർജ് ചെയ്തുകൊണ്ടാണ് സ്കൂട്ടർ ഉപയോഗിക്കാൻ കഴിയുന്നത്. സ്കൂട്ടറിലെ സ്ക്രീനിൽ ആപ് സ്കാൻ ചെയ്ത് യാത്ര ആരംഭിക്കാൻ കഴിയും.
ആവശ്യമുള്ള സ്ഥലത്ത് പോയി വന്ന ശേഷ, സ്കൂട്ടർ പാർക്ക് ചെയ്തുകഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യുന്നതോടെ ട്രിപ് അവസാനിക്കും. നിശ്ചിത സമയം ഉപയോഗിച്ചതിന്റെ തുക നിങ്ങളുടെ വാലറ്റിൽനിന്ന് ഈടാക്കപ്പെടുന്ന രീതിയിലാണ് പ്രവർത്തനം. ഇ-സ്കൂട്ടർ എവിടെയെല്ലാം ലഭ്യമാണെന്ന് ആപ്ലിക്കേഷനിൽ ജി.പി.എസ് വഴി അറിയാനുള്ള സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.