വെളിച്ചം ലോഗോ പ്രകാശനം ചെയ്​തു​െകാണ്ട്​ ഇ.പി. അബ്​ദുറഹ്മാന്‍ സംസാരിക്കുന്നു 

വെളിച്ചം: പുതിയ ലോഗോ പ്രകാശനം

ദോഹ: ഖത്തര്‍ മലയാളികള്‍ക്കിടയിലെ ഖുര്‍ആന്‍ പഠന പദ്ധതിയായ 'വെളിച്ചം' ലോഗോ പ്രകാശനം ചെയ്​തു. മദീന ഖലീഫ നോര്‍ത്ത്​ ഇസ്​ലാഹി സെൻറർ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെയര്‍ ആന്‍ഡ് ക്യുവര്‍ മാനേജിങ്​ ഡയറക്ടര്‍ ഇ.പി. അബ്​ദുറഹ്മാന്‍ ലോഗോ പ്രകാശനം ചെയ്തു. 2011ല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്​ലാഹി സെൻററിനു കീഴില്‍ ആരംഭിച്ച വെളിച്ചം പദ്ധതി രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു.

മൂന്നാം ഘട്ട പ്രഖ്യാപനവും പത്താം വാര്‍ഷികവും സെപ്റ്റംബര്‍ 17ന്​ നടക്കും. ജി.സി.സി ഇസ്​ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എന്‍. സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഷമീര്‍ വലിയവീട്ടില്‍, നിസാര്‍ ചെട്ടിപ്പടി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Light: New logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.