ദോഹ: കാണാതായ ഫാൽക്കണുകളെ വീണ്ടെടുക്കുന്നതിന് ഉടമകളെ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.റാസ് ലഫാൻ, മീസഈദ്, ദുഖാൻ എന്നീ നഗരങ്ങളിൽനിന്ന് നഷ്ടപ്പെട്ട ഫാൽക്കണുകളെ വീണ്ടെടുക്കുന്നതിന് ഉടമകളെ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിയിച്ചു. ഇതുപ്രകാരം, ഉടമകൾക്ക് സുരക്ഷ പട്രോളിങ്ങിന്റെ സഹായത്തോടെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിച്ച്, പരുന്തുകളെ വീണ്ടെടുക്കാനുള്ള സൗകര്യം ഒരുക്കും. പൊതുജനങ്ങൾ സഹകരിക്കണമെന്നും സഹായത്തിനായി താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിവിധ നഗരങ്ങളിലെ ഹോട്ട്ലൈൻ നമ്പറുകൾ -റാസ് ബു ഫന്താസ്: 2364600, 2364609, റാസ് ലഫാൻ: 40146555, 2361555, ദുഖാൻ: 40141000, 2364691, മിസഈദ്: 40138644, 2361593.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.