'ലീഡ്' മൂന്നാം വാർഷികവും സംവാദവും വെള്ളിയാഴ്ച

ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നേതൃത്വ പഠന പരിശീലന പരിപാടിയായ 'ലീഡ്' സെഷൻ തുടർച്ചയായ 36 മാസാന്ത സെഷനുകൾ പൂർത്തിയാക്കി നാലാം വർഷത്തിലേക്ക്. മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന 'ലീഡ്' പദ്ധതിയുടെ ഭാഗമായി അംഗങ്ങളുടെ സമഗ്രമായ നേതൃഗുണവികസനമാണ് ലക്ഷ്യമിടുന്നത്.

'ലീഡ്' സെഷൻ വാർഷികം വെള്ളിയാഴ്ച രാവിലെ എട്ട്​ മണിക്ക് തുമാമ കെ.എം.സി.സി ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ പുഷ് അപ്സ് നടത്തി ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡിന്റെ അംഗീകാരം സ്വന്തമാക്കിയ ഷഫീഖ് മുഹമ്മദ് 'ലീഡ്' അംഗങ്ങളുമായി 'പ്രവാസികളും ആരോഗ്യ സംരക്ഷണവും' എന്ന വിഷയത്തിൽ സംവദിക്കും.

ഇബ്രാഹീം കല്ലിങ്ങൽ നേതൃത്വം നൽകുന്ന സെഷനിൽ മൂസ താനൂർ, ഉമറുൽ ഫാറൂഖ് പെരിന്തൽമണ്ണ, സലിം റഹ്മാനി, ഹനീഫ താനൂർ, ബഷീർ കൊടക്കാട്, അബ്ദുൽ മുസവ്വിർ, ശഹീദലി, ഫൈസൽ കോട്ടക്കൽ തുടങ്ങിയവർ വ്യത്യസ്‍ത പരിപാടികൾ അവതരിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിൽ കെ.എം.സി.സി പ്രവർത്തകർക്ക് 55928442 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Lead Third Anniversary and Debate Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.