ദോഹ: പ്രവർത്തനത്തിന് ആവശ്യമായ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവം കാരണം ഒരു സ്വകാര്യ ആരോഗ്യകേന്ദ്രം പൊതുജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ആരോഗ്യ സംരക്ഷണ നിയന്ത്രണങ്ങളും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മന്ത്രാലയം നടത്തുന്ന നിരീക്ഷണങ്ങളുടെയും തുടർച്ചയായ പരിശോധനകളുടെയും ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്.
മറ്റൊരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി യൂനിറ്റും മന്ത്രാലയം താൽക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. കൂടാതെ, തൊഴിൽപരമായ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഒരു ആരോഗ്യ പ്രവർത്തകന്റെ ലൈസൻസ് മുൻകരുതൽ നടപടിയുടെ ഭാഗമായി സസ്പെൻഡും ചെയ്തു. എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.