ദോഹ: ഖത്തറുമായി സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ച സംഭവത്തിൽ, അനുരഞ്ജനത്തിനായി ഖത്തറിലെത്തിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽ ജാബിർ അൽ സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി.
ഇന്നലെയാണ് കുവൈത്ത് അമീർ യു.എ.ഇയിൽ നിന്ന് ദോഹയിലെത്തിയത്. യു.എ.ഇ യിൽ സന്ദർശനം നടത്തുന്നതിന് മുമ്പ് കുവൈത്ത് അമീർ സൗദിയിൽ എത്തി സൽമാൻ രാജാവുമായി ചർച്ച നടത്തിയിരുന്നു. സൗദിയും യു.എ.ഇ യും ബഹ്റൈനും ഇൗജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തീരുമാനം പ്രഖ്യാപിച്ച തിങ്കളാഴ്ച്ച തന്നെ, മക്ക ഗവർണ്ണറും സൗദി രാജാവിെൻറ ഉപദേഷ്ടാവുമായ ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് ആൻ സൗദ് കുവൈത്ത് അമീറിനെ സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് കുവൈത്ത് അമീറിെൻറ സൗദി സന്ദർശനം നടത്തിയത്.
കുവൈത്ത് അമീറിെൻറ ഇടപെടലിനെ പൊതുവെ ഏവരും പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്നലെ വൈകുന്നേരമാണ് ഖത്തർ അമീറും കുവൈത്ത് അമീറും കൂടിക്കാഴ്ച്ച നടത്തിയത്. ഗൾഫ് മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഖത്തർ അമീർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
കൂടിക്കാഴ്ച്ചയിൽ ഖത്തർ ഡെപ്യൂട്ടി അമീർ ൈശഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ഖത്തർ മന്ത്രിമാർ, കുവൈത്ത് ഒൗദ്യോഗിക പ്രതിനിധികൾ എന്നിവർ പെങ്കടുത്തു. കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ നടക്കുന്ന അനുരഞ്ജന ചർച്ച സഹോദര രാജ്യങ്ങൾക്കിടയിലെ മഞ്ഞുരുക്കും എന്ന് കരുതുന്നവരാണ് മേഖലയിലുള്ളവർ. അദ്ദേഹം രണ്ട് ദിവസം കൊണ്ട് മൂന്ന് രാഷ്ട്രങ്ങളും സന്ദർശിച്ചതും അന്തരീക്ഷം മയപ്പെടാൻ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.
അതേസമയം ഇന്നലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഫോണിൽ വിളിക്കുകയും പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഇടപെടാമെന്ന സേന്ദശം നൽകുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ തുർക്കി സൈനികരുടെ വിന്യാസം അനുവദിച്ചു കൊണ്ടുള്ള നിയമനിർമ്മാണത്തിന് തുർക്കി പാർലമെൻറ് അംഗീകാരം നൽകി എന്നതാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.