കുമ്മങ്കോട് റിലീഫ് കൂട്ടായ്മ അംഗങ്ങൾ
Posted On
date_range Updated On
date_range കുമ്മങ്കോട് റിലീഫ് കൂട്ടായ്മ രൂപവത്കരിച്ചു
ദോഹ: ഖത്തർ കുമ്മങ്കോട് നിവാസികളുടെ റിലീഫ് കൂട്ടായ്മ സലാഹിയ്യ എന്ന പേരിൽ നിലവിൽ വന്നു. ഹിലാലിലെ വാണിയൂർ വില്ലയിൽ നടന്ന ചടങ്ങിൽ കേളോത്ത് നൗഫലിനെ പ്രസിഡൻറായും എടത്തിൽ ഫായിസിനെ ജനറൽ സെക്രട്ടറിയായും ഷാനവാസ് ചന്ദങ്കണ്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. റിലീഫ് ഫണ്ട് ഉദ്ഘാടനം വാണിയൂർ സുബൈറിൽനിന്ന് പ്രസിഡൻറ് കേളോത്ത് നൗഫൽ സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു. ഫൈസൽ കേളോത്ത്, കാസിം കോമത്ത്‌കണ്ടി, ഉബൈദ്, അനസ് തറക്കണ്ടി എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ തീർച്ചിലോത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.