കോഴഞ്ചേരി സെൻറ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ സംഗമത്തിൽ പ്രസിഡൻറ് ബാബു അബ്രഹാമിനും കുടുംബത്തിനും യാത്രയയപ്പ് നൽകുന്നു
കോഴഞ്ചേരി സെൻറ് തോമസ് കോളജ് അലുമ്നി സംഗമവും യാത്രയയപ്പും
ദോഹ: കോഴഞ്ചേരി സെൻറ് തോമസ് കോളജ് അലുമ്നി അസോസിയേഷെൻറ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവര്‍ഷ കുടുംബസംഗമം നടത്തി. വൈസ് പ്രസിഡൻറ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റവ. ഷിബു എബ്രഹാം ജോണ്‍ മുഖ്യ സന്ദേശം നൽകി. എ.പി. മണികണ്ഠന്, വര്‍ഗീസ് കുരുവിള, കുരുവിള ജോര്‍ജ്, ജോണ്‍ ഡാനിയേല്‍, സാജന് തോമസ്, ജെട്സി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
ഖത്തറിലെ എന്‍.സി.ആര് കമ്പനിയിലെ 42 വര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന അസോസിയേഷന് പ്രസിഡൻറ് ബാബു അബ്രഹാമിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. അസോസിയേഷന് അംഗങ്ങളുടെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഷ്ലി, ഐറിന്, ദിവ്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. സെക്രട്ടറി ഫിലിപ്പ് മാത്യു സ്വാഗതവും ബിജോ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.