‘ഹയാ’ വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹയാ സന്ദർശന വിസയിൽ ഖത്തറിലെത്തിയ കോഴിക്കോട് സ്വദേശി നിര്യാതനായി. പന്നിയങ്കര പലാക്കിൽ മാളിയേക്കൽ ഉസ്മാൻ കോയ (63) ആണ് ​ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ദോഹയിൽ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യക്കൊപ്പം ഇദ്ദേഹം മകളെയും കുടുംബത്തെയും സന്ദർശിക്കനായി ഖത്തറിലെത്തിയത്. മയ്യിത്ത് ഖത്തറിൽ തന്നെ ഖബറടക്കി. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ. മകൾ മറിയം. മരുമകൻ: സിഷാൻ ഉസ്മാൻ.

Tags:    
News Summary - Kozhikode native passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.