Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കോഴിക്കോട് കല്ലായി മൻകുഴിയിൽ പറമ്പ് അബ്ദുൽ ലത്തീഫ് (52) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂർ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുൽ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. 28 വർഷമായി ഖത്തറിൽ അമീരി ദിവാനിയിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: സജ്ന. മക്കൾ: ലിമ്മി, മർബ മാസൂക്ക, രഹന.
പരേതരായ മൻകുഴിയിൽ പറമ്പിൽ മായിൻ, നഫീസ എന്നിവർ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ഹർഷാദ്, ഷെരീഫ, നജ്മ, സൈഫുനിസ്സ.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.