ദോഹ: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ ഷാഫി പറമ്പിൽ എം.പിയുടെ വാഹനം തടഞ്ഞ് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എം.പിയുടെ ജനപിന്തുണയിൽ വിറളിപൂണ്ട സി.പി.എം, ഡി.വൈ.എഫ്.ഐയെ തെരുവിലിറക്കുകയാണ്. രാഹുലിനെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടി നടപടി കൈക്കൊണ്ടിരിക്കെ ഒന്നും പറയാനില്ലാതെ ഇളിഭ്യരായ സി.പി.എം ഷാഫി പറമ്പിൽ എം.പിക്കെതിരെ ചെയ്യുന്ന സമരം കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ഇതിനെതിരെ കേരള പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇൻകാസ് കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് സുരേഷ്, ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, ട്രഷറർ ഹരീഷ് കുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.