ദോഹ: കെ.എം.സി.സി ഖത്തർ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുത്ത ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന 'മുസിരിസ് സാഗ' കലാ -കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടത്തി.
മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ ഉദ്ഘാടനവും ലോഗോ, ശീർഷക പ്രകാശനവും നിർവഹിച്ചു. ചരിത്രപരവും മതപരവും സാംസ്കാരികവുമായി ഒട്ടേറെ സവിശേഷതകളുള്ള തൃശൂർ ജില്ലയുടെ പൈതൃകങ്ങളെ ഉയർത്തിപ്പിടിക്കാനും സഹജീവി സ്നേഹത്തിന്റെ മാതൃകകൾ പകർന്നു നൽകാനും സാധ്യമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
'മുസിരിസ് സാഗ' എന്ന ശീർകത്തിന്റെയും ലോഗോയുടെയും പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽനിന്ന് സത്താർ അഹമ്മദ് നാട്ടികയും മകൾ ആയിഷ ദിയയും ചേർന്നൊരുക്കിയ ലോഗോയും ശീർഷകവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ ജില്ല പ്രസിഡന്റ് എൻ.ടി. നാസർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത്, വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ, സെക്രട്ടറി അബ്ദുന്നാസർ നാച്ചി, കെ.എം.സി.സി ഖത്തർ ഉപദേശക സമിതി അംഗം ഹംസ കുട്ടി, മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.വി.എ. ബക്കർ ഹാജി, വിമൻസ് വിങ് വൈസ് പ്രസിഡന്റ് ബസ്മ സത്താർ, മണലൂർ മണ്ഡലം വിമൻസ് വിങ് പ്രസിഡന്റ് ആയിഷ തസ് ലിം, ജനറൽ സെക്രട്ടറി സഫ്രീന എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നഷീർ അഹമ്മദ് സ്വാഗതവും ട്രഷറർ എ.എസ്. നസീർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ മജീദ് കൈപ്പമംഗലം, മുഹ്‌സിൻ തങ്ങൾ, റാഫി കണ്ണോത്ത്, അഹമ്മദ് കബീർ കാട്ടൂർ, മെഹബൂബ് ആർ.എസ്, പ്രോഗ്രാം കമ്മിറ്റി വർക്കിങ് ചെയർമാൻ ബഷീർ ചേറ്റുവ, വർക്കിങ് കൺവീനർ ഷെഫീർ വാടാനപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.