ഖ​ത്ത​ർ കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ര​ക്തദാ​നം ചെയ്തവ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ദാ​ന ഹൈ​പ്പ​ർ മാർക്കറ്റ് എം.​ഡി മൂ​സ കു​റു​ങ്ങോ​ട്ട് ന​ൽ​കു​ന്നു

കെ.എം.സി.സി രക്തദാന ക്യാമ്പ്

ദോഹ: ഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. കെ.എം.സി.സി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ റഫീഖ് ചൊക്ലി അധ്യക്ഷത വഹിച്ചു. സൗദിയ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എൻ.കെ. മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ദാന ഹൈപ്പർ മാർക്കറ്റ് എം.ഡി മൂസ കുറുങ്ങോട്ട് രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ്‌ എസ്‌.എ.എം. ബഷീർ, നാസർ ഫൈസി പാനൂർ, ഹാഷിം എന്നിവർ സംസാരിച്ചു. ടി.എസ്. സാലിം സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് ചൊക്ലി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT