ഖിഫ് ഭാരവാഹികൾ കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയെ
സന്ദർശിച്ചപ്പോൾ
ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) ഭാരവാഹികൾ ദോഹയിലെത്തിയ കേന്ദ്ര സ്പോർട്സ് യുവജനകാര്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ സന്ദർശിച്ചു.
ഖത്തറിൽ നടന്ന സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ഖിഫ് ഭാവഹികളായ ഷറഫ് ഹമീദ്, ആഷിഖ് അഹമദ്, ഷാനവാസ് എന്നിവരാണ് സന്ദർശിച്ചത്. തുടർന്ന് ഖിഫിനെ പരിചയപ്പെടുത്തുന്ന ബ്രോഷർ കൈമാറി.
ഖത്തറിലെ ഇന്ത്യൻ അബാസഡർ വിപുൽ സന്നിഹിതനായിരുന്നു. നവംബർ 13നാണ് ഖിഫ് സീസൺ -16 ടൂർണമെന്റ് ആരംഭിക്കുന്നത്. നവംബർ 14 വിവിധ പരിപാടികളോടെ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾ ദോഹ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.