Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
ദോഹ: സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു. കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് ചൊവ്വാഴ്ച രാത്രിയിൽ വുകൈർ ഭാഗത്തുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ഭർത്താവ് ജെറിൻ ജോൺസണും മൂന്ന് മാസം പ്രായമുള്ള മകൻ ലൂക്കിനുമൊപ്പം കാറിൽ യാത്രചെയ്യവെ ആയിരുന്നു അപകടം. പരിക്കേറ്റ ഭർത്താവും മകനും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ചിപ്പി വർഗീസിന്‍റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്.
കൊല്ലം നെടുവത്തൂർ അമ്പലത്തുംകലയിലെ സിവി വില്ലയിൽ വർഗീസിന്‍റെയും ഷൈനിയുകെയും മകളാണ് ചിപ്പി. ആഴ്ചകൾക്ക് മുമ്പാണ് മകനൊപ്പം സന്ദർശക വിസയിൽ ഭർത്താവിനരികിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.