കേരള കോൺഫറൻസ് പങ്കെടുക്കാനെത്തിയ ഹുസൈൻ സലഫിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഖത്തർ മതകാര്യ വകുപ്പ് മലയാളികൾക്കായി സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ ദോഹ ഫനാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ‘ജീവിതം അടയാളപ്പെടുത്തുക നാളേക്ക് വേണ്ടി’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും ഷാർജ മസ്ജിദ് അബ്ദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് 7.30 മുതൽ ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ നടക്കുന്ന കുടുംബസമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ലഹരിയും ലൈംഗിക അരാജകത്വവും സാമൂഹിക പുരോഗതിയെ പിറകോട്ട് വലിച്ച സാമൂഹിക പശ്ചാത്തലത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കോൺഫറൻസ് ചർച്ച ചെയ്യും.
ദോഹയിലെത്തിയ ഹുസൈൻ സലഫിക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശുഹൂർ അൽഅസ്ഹരി, അബ്ദുറഷീദ് അൽകൗസരി, കെ.ടി. ഫൈസൽ സലഫി, മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, മുഹമ്മദലി മൂടാടി, ഉമർ സ്വലാഹി, അൻവർ കടവത്തൂർ, വി.കെ. ഷഹാൻ , ഷാനിബ് എന്നിവർ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.