Posted On
date_range Updated On
date_range കെ.ഇ ഇസ്മായിൽ ഇന്ത്യൻ അംബാസഡറുമായി കൂടി കാഴ്‌ച നടത്തി
ദോഹ: സി.പി ഐ നേതാവും പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ആയ കെ.ഇ ഇസ്മായിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടി കാഴ്‌ച നടത്തി. പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു മേൽ വിഷയങ്ങളിൽ ഇന്ത്യൻ എംബസ്സി യുടെ സത്വര ശ്രദ്ധ പതിയണം എന്നും കാര്യക്ഷമമായ ഇടപെടൽ വേണം എന്നും ആവശ്യപ്പെട്ടു.
യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ ഇ ലാലു, ട്രഷറർ കെ കെ രാഗേഷ് എന്നിവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.