പ്രോജക്​ട്​ ഖത്തറിലെ കേരള ബിസിനസ്​ ഫോറം പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം നിർവഹിക്കുന്നു

പ്രോജക്​ട്​ ഖത്തറി​ൽ കെ.ബി.എഫ്​ പവലിയൻ

ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ 17ാമത്​ പ്രോജക്ട്​ ഖത്തറിലെ കെ.ബി.എഫ് പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്‌ഘാടനം ചെയ്തു. ജി 51, ഹാൾ രണ്ടിലാണ് കെ.ബി.എഫ് പവലിയൻ. തിങ്കളാഴ്​ച ആരംഭിച്ച പ്രോജക്ട്​ ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി കേരള ബിസിനസ്​ ഫോറം പവലിയൻ. ഗൾഫ് മേഖലയിലെ നിർമാണസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഏറ്റവും വലിയ പ്രദർശനമേളയായ പ്രോജക്റ്റ് ഖത്തറിന്​ വ്യാഴാഴ്​ച സമാപനംകുറിക്കും. ആദ്യമായാണ്​ ഒരു ബിസിനസ് അസോസിയേഷൻെറ നേതൃത്വത്തിൽ പ്രോജക്ട്​ ഖത്തറിൽ പവലിയൻ സംഘടിപ്പിക്കുന്നത്. പ്രമുഖ ബിസിനസുകാരുടെയും വാണിജ്യ പ്രമുഖരുടെയും സാനിധ്യംകൊണ്ട് ശ്രദ്ധേയമാണ്​ കെ.ബി.എഫ്​ പവലിയൻ. ഇന്ത്യൻ എംബസി ഫസ്​റ്റ്​ കോസുലാർ ആഞ്ജലീന പ്രേമലത, കെ.ബി.എഫ്​ പ്രസിഡൻറ്​ ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി നിഹാദ് അലി, ട്രഷറർ ഗിരീഷ് പിള്ള, വൈസ് പ്രസിഡൻറ്​ രാമകൃഷ്ണൻ, ജോയൻറ്​ സെക്രട്ടറി നിഷാം ഇസ്മായിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.ആർ. ജയരാജ്, ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ് ഉസ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ്​ ജഫാർ സാദിഖ്, ഐ.ബി.പി.സി ഗവേണിങ്​ ബോഡി അംഗങ്ങളായ എ.പി. മണികണ്ഠൻ, അഷറഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    
News Summary - KBF Pavilion at Project Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.