കതാറ കൾചറൽ വില്ലേജിൻെറ ഇൻസ്റ്റഗ്രാം അക്കൗണ്ട്
Posted On
date_range Updated On
date_range കതാറയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു
ദോഹ: ഖത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ കതാറ കൾചറൽ വില്ലേജിൻെറ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വില്ലേജ് അധികൃതർതന്നെയാണ് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്.
ഹാക്കർമാർ നിയന്ത്രണത്തിലാക്കിയ ഇൻസ്റ്റഗ്രാം പേജ് വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45നു ശേഷമാണ് അക്കൗണ്ടിൻെറ നിയന്ത്രണം ഹാക്കർമാർ സ്വന്തമാക്കിയത്. തങ്ങളുടെ പേജിൽനിന്നുള്ള അറിയിപ്പുകൾക്കും മറ്റും പ്രതികരിക്കരുതെന്നും ഇതുസംബന്ധിച്ച നഷ്ടങ്ങൾക്ക് കൾചറൽ വില്ലേജ് അധികൃതർ ഉത്തരവാദികളായിരിക്കില്ലെന്നും കതാറ ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.