കതാറ ഇൻറർനാഷനൽ ചെസ്​: ലോക ചാമ്പ്യന്മാർ കാൾസൻ, ജൂ വെൻജുൻ പങ്കെടുക്കും

ദോഹ: ഇന്ന് ആരംഭിക്കുന്ന കതാറ ഇൻറർനാഷനൽ ഒാൺലൈൻ ചെസ്​ ടൂർണമെൻറിൽ നോർവേയുടെ ലോക ചാമ്പ്യൻ മാഗ്​നസ്​ കാൾസൻ പങ്കെടുക്കും. കോവിഡ്–19 സാഹചര്യത്തിൽ ഇത്തവണ പൂർണമായും ഒാൺലൈൻ വഴിയാണ് ടൂർണമെൻറ് നടക്കുന്നത്. കാൾസൻ തന്നെയാണ് ടൂർണമെൻറിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചിരിക്കുന്നത്.

നിരവധി തവണ ലോക ചെസ്​ ചാമ്പ്യനായ മാഗ്​നസ്​ കാൾസനോടൊപ്പം നിലവിലെ ലോക വനിതാ ചെസ്​ ചാമ്പ്യനായ ജു വെൻജുനുവും ടൂർണമെൻറിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനുമായി സഹകരിച്ച് ഖത്തർ ചെസ്​ അസോസിയേഷനാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി മൂന്ന് വ്യത്യസ്​ത ടൈം സോണുകളിലായി ടൂർണമെൻറ് സംഘടിപ്പിക്കുന്നതിനാൽ ഓരോ താരത്തിനും ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞടുക്കാനാകും. 10,000 യു.എസ്​ ഡോളറാണ് ചാമ്പ്യൻഷിപ്പി​െൻറ സമ്മാനത്തുക.ലോക ചാമ്പ്യൻ മാഗളനസ്​ കാൾസ‍െൻറ പങ്കാളിത്തം ഏറെ സന്തോഷം നൽകുന്നുവെന്ന് ഖത്തർ ചെസ്​ അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് അൽ മുദഹ്ക പറഞ്ഞു.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തോളം ചെസ്​ താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്​േട്രഷ​െൻറ ഒന്നാം ദിവസം ആയിരത്തിലധികം പേരാണ്​ രജിസ്​റ്റർ ചെയ്തിരിക്കുന്നത്. കായിക മത്സരങ്ങളെ പിന്തുണക്കുന്നതിനും വിവിധ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ കായിക സംസ്​കാരത്തെ ഉയർത്തിപ്പിടിക്കുന്നതിനും സാംസ്​കാരിക ഗ്രാമമായ കതാറ പ്രതിജ്ഞാബദ്ധമാണെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു.

അന്താരാഷ്​ട്രതലത്തിൽ കതാറ രാജ്യാന്തര ചെസ്​ ടൂർണമെൻറിന് വലിയ സ്വീകാര്യത വർധിച്ച് വരികയാണെന്നും ഇത് കൂടുതൽ പേരിലേക്ക് ടൂർണമെൻറിനെ എത്തിക്കാൻ സഹായിക്കുമെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.