Posted On
date_range Updated On
date_range ഹജ്ജ് : കരമാർഗമുള്ള തീർഥാടകർ ആഗസ്റ്റ് 22ന് പുറപ്പെടും
ദോഹ: ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് കരമാർഗം പോകുന്നവർ ആഗസ്റ്റ് 22ന് പുറപ്പെടും. എന്നാൽ വിമാന മാർഗം പോകുന്നവർ ആഗസ്റ്റ് 26നാണ് പുറപ്പെടുക. ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചവർ തങ്ങളുടെ വിസ അടക്കമുള്ള രേഖകൾ ഒരാഴ്ചക്കകം ശരിയാക്കിയിരിക്കണമെന്ന് ഹജ്ജ് സേവന കമ്പനികൾ അറിയിച്ചു.
അനുമതി ലഭിച്ച തീർത്ഥാടകരിൽ ഭൂരിഭാഗവും തങ്ങളെ വിളിച്ച് നിരക്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചതായി കമ്പനി അധികൃതർ വ്യക്തമാക്കി.
തീർത്ഥാടകർക്ക് ഒന്നിലധികം കമ്പനികളിൽ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഹാജിമാരുടെ എണ്ണം നോക്കിയല്ല തങ്ങൾ സേവനം നൽകുന്നതെന്ന് മുഹമ്മദ് ജുമുഅ അൽകുവാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.