ദോഹ: ദോഹ ആഭരണ വാച്ച് പ്രദർശനത്തിനോടനുബന്ധിച്ച് നടത്തിയ ‘മൈൽസ്റ്റോൺ’ ചാരിറ്റി ലേലത്തിൽ പാവപ്പെട്ടവർക്കായുള്ള വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ എജ്യുക്കേഷൻ എബൗവ് ഓളിന് ലഭിച്ചത് 1,990,000 റിയാൽ. യുവ ഖത്തരി ഡിസൈനർമാർ രൂപകൽപന ചെയ്ത ആഭരണങ്ങളാണ് ലേലത്തിനായി വെച്ചത്.
നദ അൽ സുലൈതി, നൗഫ് അൽ മീർ, ഗദാ അൽ ബൂഐനൈൻ, ലൈല അബൂ ഇസ്സ, ശൈഖ മുഹമ്മദ്, ജൗഹറ, ഹിസ മുഹമ്മദ് അൽ മന്നാഈ എന്നീ ഡിസൈനർമാരാണ് ലേലത്തിൽ പങ്കെടുത്തത്. യുവ ഖത്തരി ഡിസൈനറായ നൗഫ് അൽ മീർ രൂപകൽപന ചെയ്ത ആഭരണത്തിന് ലഭിച്ച നാല് ലക്ഷം റിയാലാണ് ഏറ്റവും വലിയ ലേലത്തുക. അൽ ഗലാ ജ്വല്ലറി ടിയാറ മോഡലിന് ലഭിച്ചത് മൂന്ന് ലക്ഷം റിയാൽ.
ഹൈറാതിെൻറ സ്ലീപിങ് ബ്യൂട്ടിക്ക് മൂന്ന് ലക്ഷവും ലൈല ഇസ്സാം ഫൈൻ ജ്വല്ലറിയുടെ ഓംബർസിന് 240000 റിയാലും ലേലത്തിൽ ലഭിച്ചു. ഗാൻദ് ജ്വല്ലറിയുടെ മിഹ്റാബിന് 180,000 റിയാലും ഗദാ ബൂഐനൈൻ ഡിസൈന്‍ 130000 റിയാലും ചാരിറ്റി ലേലത്തിൽ നേടാനായി. എജ്യുക്കേറ്റ് എ ചൈൽഡ് പദ്ധതിക്കായുള്ള ലേലത്തിൽ പ്രത്യേക എഡിഷനിലുള്ള റിസ്റ്റ് വാച്ചിന് ലഭിച്ചത് 440,000 റിയാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.