സ്​പോർട്ടീവ്​ ജില്ലതല ഫുട്​ബാളിൽ മത്സരിക്കുന്ന കാസർകോട്​ സ്​പോർട്​സ്​ ക്ലബി​െൻറ ജഴ്​സി പ്രകാശനം

ജഴ്​സി പ്രകാശനം

ദോഹ: കൾചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'സ്പോർട്ടീവ് -21' ജില്ലതല ഫുട്​ബാൾ മത്സരത്തിനുള്ള കാസർകോട് സ്പോർട്സ് ക്ലബ്ലി​െൻറ ജഴ്സി പ്രകാശനം ചെയ്​തു. മോറിക്സ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശരീഫ് മൗലാകരിയത് ടീം വൈസ് ക്യാപ്റ്റൻ അഫ്സലിന് കൈമാറി ജഴ്​സി പുറത്തിറക്കി. ദോഹ ഒറിക്‌സ് വില്ലേജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ജില്ല പ്രസിഡൻറ്​ ശകീൽ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റമീസ് തിടിൽ, ട്രഷറർ ഷബീർ പടന്ന, മൊറിക്സ് ഗ്രൂപ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് കപ്പണക്കൽ, എച്ച്.ആർ ഹെഡ് ഗജേന്ദ്ര സിങ്​, സലീം കുന്നുമ്മൽ, കെ.വി. ഹഫീസുല്ല എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 15 മുതൽ ഫെബ്രുവരി വരെ നീളുന്ന സ്പോർട്ടീവി​െൻറ വിവിധ മത്സരങ്ങളിൽ കാസർകോട് സ്പോർട്സ് ക്ലബിനെ ഒറിക്സ് വില്ലേജാണ് സ്പോൺസർ ചെയ്യുന്നത്.

Tags:    
News Summary - Jersey release Function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.