ദോഹ: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസിൽ പ്രത്യേക മൂല്യനിർണയം നടപ്പാക്കാൻ തീരുമാനം. ഫെബ്രുവരിയിൽ വിജയകരമായി നടന്ന പരീക്ഷകളിലെ പ്രകടനം ഇതിൽ നിർണായകമാകും. ഫെബ്രുവരി 17 മുതൽ 28 വരെയുള്ള പരീക്ഷകൾ വിജയകരമായി പൂർത്തിയായിരുന്നതായി സി.ബി.എസ്.ഇ അറിയിച്ചു. ഈ കാലയളവിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് തുടങ്ങി ആറ് പ്രധാന അക്കാദമിക് സബ്ജക്ടുകളടക്കം 44 പേപ്പറുകൾ വിദ്യാർഥികൾ അറ്റൻഡ് ചെയ്തിരുന്നു. ഇതിൽ 16 ലാംഗ്വേജ് പേപ്പറുകളും സ്കിൽ അടിസ്ഥാനത്തിലുള്ള 22 സബ്ജക്ടുകളും ഉൾപ്പെടും.
ഓരോ വിദ്യാർഥിയും പൂർത്തിയാക്കിയ പരീക്ഷകളുടെ എണ്ണം കൂടി പരിഗണിച്ച് കാറ്റഗറി അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് നടത്തുക. എല്ലാ പരീക്ഷയും എഴുതിയ കുട്ടികൾക്ക് അവരുടെ യഥാർഥ പ്രകടനം വിലയിരുത്തി മാർക്ക് നൽകും. അതേസമയം, നാല് പരീക്ഷ എഴുതിയ കുട്ടികൾക്ക് മികച്ച പ്രകടനം നടത്തിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാർക്ക് കണക്കാക്കി ബാക്കിയുള്ള വിഷയങ്ങൾക്ക് മാർക്ക് നൽകും. മൂന്നു വിഷയങ്ങൾ പരീക്ഷയെഴുതിയ കുട്ടികൾക്ക് അവർ എഴുതിയതിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി ബാക്കി വിഷയങ്ങൾക്ക് നൽകും. എന്നാൽ, രണ്ടു പരീക്ഷക്ക് മാത്രം ഹാജരായ വിദ്യാർഥികൾക്ക് ആ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി, ബാക്കിയുള്ള വിഷയങ്ങളിലും നൽകും. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.