ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ എ​ൽ​.എ​ൻ​.ജി ഉ​ൽ​പാ​ദ​ന കേ​ന്ദ്രം (റോ​യി​ട്ടേ​ഴ്‌​സ്)

ഇ​റാ​ൻ ആ​ക്ര​മ​ണ​ം; പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് യു.​എ​സി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു -ഊ​ർ​ജ സ​ഹ​മ​ന്ത്രി

ദോ​ഹ: ഇ​റാ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​ണ്ണ -വാ​ത​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് യു.​എ​സി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ൻ.​എ​ൻ.​ജി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​യ ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​ക്കു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യി റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ങ്കാ​ളി​ക​ളാ​യ എ​ണ്ണ -വാ​ത​ക ക​മ്പ​നി​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടും യു.​എ​സ് ഊ​ർ​ജ സെ​ക്ര​ട്ട​റി ക്രി​സ് റൈ​റ്റി​നോ​ടും പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വിശദീകരിച്ചിരുന്നു. എ​ണ്ണ -വാ​ത​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണങ്ങൾ പാ​ലി​ക്ക​ണ​മെ​ന്നും അ​വ​രെ ഓ​ർ​മ​പ്പെ​ടു​ത്തി​യി​രു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​നെ​തി​രെ യു.​എ​സും ഇ​സ്രാ​യേ​ലും യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, ടാ​ങ്ക​റു​ക​ളെ​യും റി​ഫൈ​ന​റി​ക​ളെ​യും മ​റ്റ് പ്ര​ധാ​ന ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ട്. ​ ബു​ധ​നാ​ഴ്ച സൗ​ത്ത് പാ​ർ​സ് ഗ്യാ​സ് ഫീ​ൽ​ഡി​ന് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ, കു​വൈ​ത്ത്, യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. ഈ ​ആ​ക്ര​മ​ണം എ​ൽ.​എ​ൻ.​ജി വി​ത​ര​ണ​ത്തെ ബാധിക്കുമെന്നും അ​ദ്ദേ​ഹം പറഞ്ഞു. ക​യ​റ്റു​മ​തി ശേ​ഷി​യു​ടെ 17 ശ​ത​മാ​നം ന​ഷ്ട​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ.​എ​ൻ.​ജി​യു​ടെ കോ​ൾ​ഡ് ബോ​ക്സ് ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വാ​ത​ക​ത്തെ ദ്രാ​വ​ക​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ശു​ദ്ധീ​ക​രി​ക്കു​ക​യും ത​ണു​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ നോ​ർ​ത്ത് ഫീ​ൽ​ഡ് വി​പു​ലീ​ക​ര​ണ പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം വൈ​കി​യേ​ക്കാ​മെ​ന്നും റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു.

Tags:    
News Summary - Iran attack; US warned of repercussions - Energy Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.