ലുസൈൽ പ്രാർഥന മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: ലുസൈൽ പ്രാർത്ഥനാ മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും പ്രാർത്ഥനയിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, നിരവധി ശൈഖുമാർ, മന്ത്രിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, നയതന്ത്ര തലവന്മാർ എന്നിവരും പ്രാർത്ഥനക്കായി ലുസൈലിൽ എത്തിയിരുന്നു.
പെരുന്നാൾ നമസ്കാരത്തിനുശേഷം അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനി പ്രാർഥനയിൽ പങ്കെടുത്തപ്പോൾ
മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങളെക്കുറിച്ച് ഈദ് ഖുതുബയിൽ പരാമർശിച്ച ശൈഖ് ഡോ. യഹ്യ അൽ നുഐമി, മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കും വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അക്രമികളുടെ പദ്ധതികളെ ചെറുക്കാനും തന്ത്രങ്ങളെ പരാജയപ്പെടുത്താുകയും വേണം. തുടർന്ന് പ്രാർത്ഥനയും നടത്തി. പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം സമാധാനവും ആശ്വാസവും ഉണ്ടാകുമെന്നും അദ്ദേഹം ഈദ് സന്ദേശത്തിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.