ഔഖാഫ് മന്ത്രാലയത്തിന്റെ ജോയ് ഓഫ് ഈദ് പ്രോഗ്രാമിന്റെ
ഭാഗമായി കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകിയപ്പോൾ
കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങളുമായി ഔഖാഫ്
ദോഹ: ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റിന്റെ ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ഓഫ് ഈദ് പ്രോഗ്രാമിലൂടെ രാജ്യത്തെ 20 പ്രധാന പള്ളികളിലായി 5,000 കുട്ടികൾക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
ദാനധർമ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പദ്ധതികളെ പിന്തുണക്കുന്നതിന്റെയും ഭാഗമായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ജോയ് ഓഫ് ഈദ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇതിലൂടെ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താനും അവരുമായി പെരുന്നാളിന്റെ സന്തോഷം പങ്കിടാനുമാണ് മന്താലയം ലക്ഷ്യമിടുന്നത്‘
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.