ഐ.വൈ.സി പ്രസംഗ മത്സര വിജയികൾക്ക് ഷാഫി പറമ്പിൽ എം.പി സമ്മാനദാനം
Posted On
date_range Updated On
date_range ഐ.വൈ.സി പ്രസംഗ മത്സരം
ദോഹ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐ.വൈ.സി ഖത്തർ ഇന്റർനാഷനൽ സ്കൂൾ കുട്ടികൾക്കായി ‘ബാക്ക് ടു ഗാന്ധി’ പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഷാഫി പറമ്പിൽ എം.പി സമ്മാനങ്ങൾ നൽകി. ഒന്നാം സ്ഥാനം എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഹനാൻ ഷഹീം സ്വന്തമാക്കി.
രണ്ടാം സ്ഥാനം മുഹമ്മദ് ഷാൻ ഷെഫി (എം.ഇ.എസ്), മൂന്നാം സ്ഥാനം നുഹ ബിൻത് നിയാസ് (ബിർള സ്കൂൾ), വൈഗ രാജേഷ് (നോബിൾ സ്കൂൾ) എന്നിവർ നേടി. ഹാഫിൽ ഒട്ടുവയൽ, സഫീർ ചാത്തോത്ത്, മാഷിക്ക് മുസ്തഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.