ഐ.വൈ.സി മെഡിക്കൽ ക്യാമ്പ് സംഘാടകർക്കും ആശുപത്രി അധികൃതർക്കും ഇ.പി. അബ്ദുറഹ്മാൻ ഉപഹാരം കൈമാറുന്നു

ഐ​.വൈ.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഐ.വൈ.സി ഇന്റർനാഷനൽ ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ ഹജ്ജാജ് ലേബർ ക്യാമ്പിൽ അൽ സുൽത്താൻ മെഡിക്കൽ സെന്ററുമായി ചേർന്ന് തൊഴിലാളികൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറോളം തൊഴിലാളികൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന് ​ഐ.വൈ.സി ഇന്റർനാഷനൽ നേതാക്കൾ നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുടെ പരിശോധനകളും ഡോക്ടറുടെ ചെക്കപ്പും സൗജന്യ മരുന്നുകളും ലഭ്യമാക്കിയിരുന്നു. ഇന്ത്യൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ സുൽത്താൻ മെഡിക്കൽ സെൻററിനും ക്യാമ്പ് മാനേജ്മെന്റിനുമുള്ള മെമന്റോ കൈമാറി. ഇൻകാസ് നേതാക്കൾ ഇൻകാസ് യൂത്ത്‌ വിങ് നേതാക്കൾ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

Tags:    
News Summary - I.Y.C organized medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.