ദോഹ: സിറിയക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനവുമാണ്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഈ ആക്രമണം വിഘാതമാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ ആക്രമണങ്ങൾ, സിറിയയുടെ പുനർനിർമാണത്തെയും മേഖലയിൽ സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളെയും ലംഘിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, അധിനിവേശ ആക്രമണങ്ങളെ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണങ്ങൾ മേഖലയിലെയും അന്തർദേശീയവുമായ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ്. സിറിയയുടെ പരമാധികാര -സ്വാതന്ത്ര്യ സംരക്ഷണത്തിനും അവിടത്തെ ജനതക്കും ഖത്തർ പിന്തുണ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.