Posted On
date_range Updated On
date_range ലബനാനിലെ ഇസ്രായേൽ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: ലബനാന് നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രായേൽ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന അപകടകരമായ നീക്കമാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിശദീകരിച്ചു.
ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, ഇത് ലബനാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ലബനാനിലെ പുതിയ രാഷ്ട്രീയ -സുരക്ഷാ സാഹചര്യങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. ലബനാന്റെ ഐക്യത്തിനും പരമാധികാരത്തിനും ഖത്തറിന്റെ ഐക്യദാർഢ്യവും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.