ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചടങ്ങിൽനിന്ന്
ദോഹ: മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാവ് സീസണ് 3 എന്‍ട്രി പാസ് റിലീസ് ചെയ്തു.റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ പ്രിന്റിങ് പ്രസ് ഡയറക്ടറും ജനറല്‍ മാനേജറുമായ പി.ടി. മൊയ്തീന് കുട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഗ്രീന്‍ ജോബ്സ് മാനേജിങ് ഡയറക്ടര്‍ ഷാനു, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, അബൂ ഹമദ് ടൂറിസം സി.ഇ.ഒ റസ്സല്‍ അഹ്മദ്, സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്ന സഹ്റാസ്, ന്യൂ വാല്‍മാക്സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി പാസ് റിലീസ് ചെയ്തത്.
ജൂലൈ മൂന്നിന് ഐ.സി.സി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവില് റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ പാടും.പരിപാടിയുടെ സൗജന്യ പാസുകള്‍ക്ക് 70413304, 55099389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.