ദോഹ: ഖത്തർ ഇന്ത്യൻ എംബസി ഇന്ന് വൈകുന്നേരം ആറു മണി മുതൽ ദോഹയിലെ യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കും. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണലുകൾ കൗൺസിൽ (ഐ.ബി.പി.സി) എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി നടക്കുക. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ, യോഗ പ്രേമികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
യോഗയിലൂടെ ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ വർധിപ്പിക്കുകയെ ന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ അധ്യാപകർ നടത്തുന്ന കൂട്ട യോഗ പ്രദർശനത്തിലും വിദഗ്ധരുടെ നേതൃത്വത്തിലുള്ള യോഗ സെഷനുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ആരോഗ്യ, ക്ഷേമ അവബോധ സംരംഭങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും. വ്യക്തികളെയും കുടുംബങ്ങളെയും യോഗ അവരുടെ ദൈനംദിന ജീവിതശൈലിയുടെ ഭാഗമാക്കാൻ പ്രോത്സാഹിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ദോഹയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.